Map Graph

ഓറഞ്ച്, കാലിഫോർണിയ

അമേരിക്കയിലെ ഒരു സ്ഥലം

ഓറഞ്ച്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. കൌണ്ടി ആസ്ഥാനമായ സാന്താ അനായ്ക്ക് ഏകദേശം 3 മൈൽ വടക്കായിട്ടാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്ത് ഓറഞ്ച് നഗരം അസാധാരണമായി കാണപ്പെടുന്നു, എന്തെന്നാൽ, ഇവിടുത്തെ ഓൾഡ് ടൌൺ ഡിസ്ട്രിക്റ്റിൽ നിലനിൽക്കുന്ന നിരവധി ഭവനങ്ങൾ 1920 നു മുമ്പ് നിർമ്മിക്കപ്പെട്ടതാണ്. ഈ മേഖലയിലെ പല നഗരങ്ങളും 1960 കളിൽ ഇത്തരം ഭവനങ്ങളും കെട്ടിടങ്ങളും തകർത്തു കളഞ്ഞുവെങ്കിലും ഓറഞ്ച് നഗരം അവയെ അങ്ങനെ തന്നെ സംരക്ഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഒരു ചെറിയ ഉപനഗരമായ വില്ല പാർക്ക് ഓറഞ്ച് നഗരത്തെ വലയം ചെയ്ത് സ്ഥിതിചെയ്യുന്നു. ഈ നഗരത്തിലെ ആകെ ജനസംഖ്യ 2014 ലെ കണക്കുകൾ പ്രകാരം 139,812 ആയിരുന്നു.

Read article
പ്രമാണം:Orange_Circle_5-21-05_4642.JPGപ്രമാണം:Seal_of_Orange,_CA.pngപ്രമാണം:Orange_County_California_Incorporated_and_Unincorporated_areas_Orange_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png